Tuesday, October 4, 2011

വെള്ളികൊലുസ്സ്‌








അല്ലെങ്കിലും ഇപ്പോള്‍ രാത്രിയില്‍ ഉറക്കമല്ല ഒരു മയക്കമാണ്. ശീതീകരിച്ചമുറിയില്‍ പുതപ്പിന്നുള്ളില്‍ ഒരു പ്രണയത്തിന്റെ കൂടാരമുണ്ടാകും എല്ലാചെറുപ്പക്കാരായ പ്രവാസികള്‍ക്കും. അത്തരത്തിലൊരു പ്രണയത്തിന്റെ വര്‍ണനൂല്‍ കോര്‍ത്ത ഒരു പുതപ്പ് എനിക്കും കിട്ടിയിരുന്നു . അതു എന്റെ ഉറക്കത്തെ വെറുതെ അലോസരപ്പെടുത്തുന്നു. സുഖമുള്ള ഒരുതരം നൊമ്പരം. മൊബൈല്‍ ഫോണ്‍ എന്നും വെറുപ്പാണെനിക്കു. വെറുതെ ശല്യപ്പെടുത്തുന്ന ഒരു കുന്ത്രാണ്ടം .എപ്പോഴും അതു മ്യൂട്ടിലായിരിക്കും . പക്ഷേഇപ്പോള്‍ അതിന്റെ സ്വരം കേള്‍ക്കുമ്പോള്‍ കരളില്‍ മയില്പീലികൊണ്ടൊരു തലോടല്‍. ഇടനാഴികയുടെ ഇരുളടഞ ഒരു കോണില്‍ സൈനു വന്നു കൈപിടിച്ചപ്പോള്‍ സത്യത്തില്‍ പേടിച്ചുപോയി. ' ഇക്ക പേടീച്ചോ…?' ആശ്വാസം ' നീ വന്നപ്പോള്‍ ഒരു കൊലുസിന്റെ സ്വരം പോലും കേട്ട്ല്ലല്ലോടീ' 'ഇതെയ് തങ്ക പാധസ്വരമാ 4പവന്‍ വരും കിലുങില്ല ' മനസിലെ പ്രണയത്തിന്റെ കൊലുസ്സിനു നിറയെ കിലുങുന്ന മണികളുണ്ട്, അതവള്‍ക്കറിയില്ല.. ചുമരിനോടു ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തം കൊടുത്തപ്പോള്‍ അവള്‍ പളുങിപോയി. 'ഇക്ക എന്നെ മറക്കൊ…?' ഡോര്‍ വലിച്ചടക്കുന്ന സ്വരം. പെട്ടെ ന്നു പിടിവിട്ടു. അകന്നുനിന്നപോള്‍ മുന്‍പില്‍ നവാസുണ്ട് പല്ലിളിച്ചു നില്‍ക്കുന്നു . സ്വപ്നത്തിന്റെ മേലാപ്പിന്‍ നിന്നു പുറത്ത് കടന്ന ജാള്യത്തോടെ അവനൊരു പാല്പുഞ്ചിരികൊടുത്ത് പതിയെ എണീറ്റു. ജാലകത്തിന്റെ ഒരു പാളി തുറന്നപ്പോള്‍ പൈശാചികമായ പൊടിക്കാറ്റിന്റെ ആക്രമണം .. പെട്ടെന്നു തന്നെ ജാലകമടച്ചു. 'നല്ല പൊടിക്കാറ്റാ സലീമേ…. നീയെന്താ പതിവില്ലാതെ ഉറങ്ണ്..? സുഖല്ല്യേ..?' ഒരു ഇഴുകിയ മണം മുറിയിലുണ്ട്… അടച്ചുപൂട്ടിയമുറിയിലെ നിശ്വാസങള്‍ , വേദനയും, വിരഹവും കൂട്ടികുഴച്ച നിശ്വാസം കടിച്ചു തുപ്പി ശീതീകരിക്കുന്ന ആ യന്ത്രം ഓഫ് ചെയ്തു വീണ്ടും കട്ടിലില്‍ വന്നിരുന്നു. എന്തൊക്കെയാണ് സ്വപ്നങള്‍ പറയുന്നത്…? ഈ ഇരുണ്ട ഇടനാഴികയും തങ്കപാദസ്വരങലളെല്ലാം ഏതു സംവിധായകനാണു മനസ്സിന്റെ കാണാപുറത്തെ നാടകശാലയിലിരുന്നു പിടച്ചു വിടുന്നത്…? പണ്ടേ നാട്ടിലുള്ളപ്പോഴേ തോന്നിയ ഇഷ്ട്ടം അന്നവള്‍ നിസ്സാരമായികണ്ടു. ചിലപ്പോള്‍ തെക്കും വടക്കും പണിയില്ലാതെനടക്കുന്ന ഒരു ചെറുപ്പകാരന്റെ നേരം പോക്കിനുള്ള പ്രണയത്തിന്റെ ചൂണ്ടകോളുത്തില്‍ വെറുതെ കോര്‍ത്ത് ജീവിതം നശിപ്പിക്കണ്ട എന്നവള്‍ കരുതിക്കാണും . അതായിരുന്നില്ല തന്റെ പ്രണയം എന്നു കാട്ടികൊടുക്കേണ്ട ഒരു ആവശ്യകത ജീവിതത്തില്‍ വന്നിട്ടൊന്നുമല്ല ഞാന്‍ അവളോടു നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ ലീവിനു പ്രണയാഭ്യര്‍ത്തന നടത്തിയത്. പിന്നെ . കുഞികാദര്‍ എന്ന അകന്ന അമ്മാവന്റെ പ്രതാപകാലം കണ്ടു വളര്‍ന്ന ഞാന്‍ . കഴിഞലീവിനു പോയപ്പോള്‍ അതിന്റെ തകര്‍ന്നടിഞ അവശിഷ്ട്ടങള്‍ കണ്ടു. ഒറ്റമോളെ പോറ്റാന്‍ വേണ്ടി വീണ്ടും ഒരു കല്യാണം വേണ്ട എന്നു പറഞു നടന്ന ആ വാത്സല്യപിതാവ് തകര്‍ന്നുപോയി. ഓരോരുത്തരുടേയും വിധിയുടെ നേര്‍ രേഖകള്‍ വരച്ചിട്ട പടച്ചവന്റെ പുസ്തകതാളുകളില്‍ ഞാനും , ഏവരും ഒരു കറുത്തമഷിയുടെ തിരുത്തലോടെ വീണ്ടും തിരിച്ചുവരും എന്ന ധാരണ തെറ്റിച്ച് അവശതയില്‍ നിന്നും അവശതയിലേക്കുപോയ അമ്മാവന്റെ ജീവിതം . പണ്ട്ഞാന്‍ ബ്രഹ്മക്കുളത്തെ ഇടവഴികളിലൂടെ ചെറുചാറ്റല്‍ മഴയും കൊണ്ട് മഴവെള്ള ത്തില്‍ ഒഴുക്കിനെതിരെ നീന്തുന്ന പരലുകളെ നോക്കി വെള്ളിടിവെട്ടുന്ന കറുത്ത ആകാശത്തിന്റെ ചെരുവിലോട്ടു നടന്നു നീങുമ്പോള്‍.. വര്‍ണകുടകള്‍ തിരിച്ച് അത്തറിന്റെ മണം വീശിയടിപ്പിച്ച് നിറയെ മണികളുള്ള വെള്ളിപാദസരവും കിലുക്കി സൈനു ഒരു മോഹം പോലെ നടന്നു നീങും . പ്രണയം അന്നു തുടങിയതാണ്. പിന്നീട് 'ന്റെ സൈനൂ അന്നെ ഞാന്‍ നിക്കാഹു കഴിച്ചോട്ടേന്നു ചോദിച്ചപ്പോള്‍. അവള്‍ തിരിച്ചു ചോദിച്ച് ' അനക്കെന്താള്ള ത് …? അന്റെ അടുത്ത് വരുമ്പോള്‍ മീന്നാറും' മുഖത്തുവീണ ചാറ്റല്‍ മഴയില്‍ കണ്ണുനിറഞത് ഒപ്പമുണ്ടായിരുന്നവരാരും കണ്ടില്ല . മഴ അതെല്ലാം പഴയവ . പക്ഷേ ഒരു നെരിപ്പുപോലെ, മനസില്‍ പെയ്തമഴയില്‍ ചെമ്മണ്ണുതെറിച്ച് വീണുകിടന്നിരുന്ന നിറയെ മണികളുള്ള ഒരു പാദസരമുണ്ടായിരുന്നു.. 'അനക്കെന്താള്ള ത്…? അന്നെ മീന്നാറും' മൊബൈല്‍ ശബ്ദിച്ച് .. അപ്പുറത്ത് സൈനു വാണ്.. നവാസ് ഒന്ന് അര്‍ത്തഗര്‍ഭമായി എന്നെ നോക്കി . ഞാന്‍ പറഞു 'ഇല്ല നവാസേ ഇതു മിസ്സ്‌കോളാ ഞാന്‍ നിങളെ ഓര്‍ക്കുന്നു എന്നറിയിക്കാനൊരു സൂത്രം' 'ഉവ്വ് … ഉവ്വ്…. അനക്ക് എന്തിന്റെ കേടാ സലീമേ … ഈ മിസ്‌കോളും കേട്ട് കിനാവുകണ്ടിരിക്കാണ്ട് നിയ്യ് പോയി വേഗങട്ട് കല്ല്യാണം കഴിക്കാന്‍ നോക്ക്' പൊടിക്കാറ്റ് ഒന്നു കുറഞിരിക്കുന്നു… നിരത്തിലൂടെ വാഹനങള്‍ നിരനിരയായി… തിരക്കുകളുടെ അതിപ്രസരം . എന്തിനും എല്ലാറ്റിനും തിരക്കാണ്. ജോലിക്കായി ഇവിടെ വന്നപോള്‍ ജോലിക്കു റക്കമന്റ് ചെയ്ത ജോസേട്ടന്‍ പറഞു ' സലീമേ എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും' ആമ 'കള്‍ക്ക് ഇവ്വിടെ നിലനില്‍ക്കാനാകില്ല'.' നല്ലവരെ ഇവിടെ ആരും കാണാറില്ല പാരവെപ്പുകാരേയും ചതിയും പറ്റിക്കലും സ്തിരം പതിവാക്കിയവരേയും മാത്രമേകാണൂ . പക്ഷേ നല്ലവരെ കാണാന്‍ നല്ല മനസ്സുണ്ടാകണം ഒരുപാടു നല്ലമനസ്സുള്ള വരുടെ പറുദീസയാണു ഗള്‍ഫ്. ജീവിതത്തിന്റെ ആ വിധിപുസ്തകത്തില്‍ പടച്ചവന്‍ കോറിയിട്ട പ്രവാസികളുടെ ഗ്രാഫില്‍ കുടുംബജീവിതം എന്നൊന്ന് അടയാളപെടുത്താന്‍ മറന്നപ്പോള്‍ മനസ്സുനിറയെ സ്‌നേഹവുമായി കുടുമ്പം കരകെയറ്റാന്‍ കഷ്ട്ടപെടുന്നവര്‍. അവരെ കണ്ടെത്തിപിടിക്കാന്‍ നമ്മള്‍ മനസ്സില്‍ നന്മകാക്കണം . സൈനു വീണ്ടും മണിയടിക്കുന്നു…. സൈനുവിന്റെ വീട്ടില്‍ മുഷിഞ വെള്ളതേച്ച ചുമരിനോടു ചാരിനിന്ന് അവളന്ന് ചിരിച്ചു.. ഒരു ഇളിഞ ചിരി.. ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു. 'അനക്കിപോള്‍ ന്നെ മീന്നാറ്ണ്ടാ…?' വിളറിവെളുത്ത അവള്‍ മുഷിഞ ചുവരില്‍ നഖം കൊണ്ട് കോറിവരച്ചു. 'ചുവരു മാന്തിപൊളിക്കാതെ ചോദിച്ചതിനു ഉത്തരം താ…? ന്നെ മീന്നാറുണുണ്ടാ…?' അവള്‍ പതിയെ മുഖത്തേക്കു നോക്കി ..പ്രണയത്തിന്റെ പല്ലക്കില്‍ എന്റെ രാജകുമാരി. എന്നിട്ടു മെല്ലെ പറഞു.. 'ഇപ്പഴും ഇങളെ മീന്നാറ്ണ്ട്… പക്ഷേ നിക്ക് അതിഷ്ട്ടാ ഇപ്പോ ' ഞങള്‍ ചിരിച്ചു ആവോളം …സന്ധ്യകഴിഞപ്പോള്‍ ഇരുളിലെ മാലാഖമാര്‍ മിന്നാമിനുങുക്കളെ ഞങള്‍ ക്കു നേരെ വാരിവിതറി. നീലത്തട്ടം വിരിച്ച് അമ്പിളി ഞങളെ നോക്കി കണ്ണിറുക്കികാണിച്ചു. അവള്‍ കരഞു… 'ന്റെ വാപ്പേടെ കയ്യിലും ഒന്നൂല്ല ഇക്കക്കു തരാന്‍.'അതോണ്ട് ഇക്ക വേറെ നിക്കാഹ് കഴിച്ച് രക്ഷപ്പെടാന്‍ നോക്ക് … നിക്ക് പ്രായായില്ലെ, ഇക്കക്ക് ഞാന്‍ ഒട്ടും യോജിക്കില്ല ' അവള്‍ കണ്ണീരു തുടച്ചു. എന്നും സ്വപ്നത്തിന്റെ നിലാവില്‍ ഒഴുകിയെത്തുന്ന കെസ്സുപാട്ടിന്റെ ഈ ണത്തില്‍ ഒരു വെള്ളികൊലുസ്സിന്റെ കിലുക്കമുണ്ടാകും,.അതില്‍ വിരിഞ പ്രണയത്തിന്റെ അത്തറുമണക്കുന്ന വെളുത്ത പുഷ്പങള്‍ ഒരിക്കലും വാടാറില്ല… ഒരിക്കലും കൊഴിഞുപോകുകയുമില്ല്‌ല. വീണ്ടും സൈനു മണിയടിക്കുന്നു. 'നീയൊന്ന് നിര്‍ത്ത്‌ന്റെ സലീമേ….എന്നിട്ട് ഓള്യൊന്നു വിളിക്ക് ഓള്‍ടെ പൂതി അങട് തീരട്ടെ.' നവാസ് ചിരിച്ചു. ഈ അവധിദിവസവും സൈനുവിന്റെ മണിയടിയില്‍ കൊഴിഞു വീഴാന്‍ തുടങുന്നു.

No comments:

Post a Comment