Saturday, October 22, 2011

ഘടികാരം

ഘടികാര സൂചി കറങുന്നു.
ഇപ്പോൾ ഞാൻ എന്റെ അമ്മയെക്കുറിച്ചോർത്തു.
വരണ്ട ഭൂമിയിൽ തണൽ പറ്റി,
ഒരു കൊലുസുനാദം .
ഞാൻ എന്റെ മകളെ പറ്റി ഓർക്കുന്നു.
പ്രളയത്തിന്റെ കുത്തൊഴുക്കിൽ ഞാൻ കാണുന്നു..
എന്റെ ജീവിതത്തിന്റെ കുന്നിൻ പരപ്പ്.

എന്റെ കുടുസ്സു മൂറിയിൽ അതിശൈത്ത്യം
എന്നെ കാർന്നു തിന്നുന്നു.
ഇത് വിധിയുടെ ഗുഹയിലെ ശൈത്ത്യ്ം .
മരുഭൂവിൽ പ്രാഞ്ചിനടക്കവേ തള്ര്ന്നു എന്റെ ശരീരം .
പക്ഷേ മനസ്സിനു തളരാനാകില്ല.
ഞാൻ എന്റെ അമ്മയെക്കുറിച്ചോർക്കുന്നു.
ഘടികാരസൂചി വൽത്തോട്ടു കറങുന്നു.

ഇവിടെ ഭൂമിതിളക്കുന്ന കാഴ്ച്ച കണ്ട്.
അതു ചവിട്ടി തെറിപ്പിച്ച് ഞാൻ പ്രാഞ്ചിപ്പോകുന്നു.
ഇവിടെ ശൈത്ത്യമില്ല.
വിയർപ്പില്ല,
പ്രണയ്ത്തിൻ പ്ച്ചോല തത്തകളില്ല.
ശരീരത്തിൽ പോള്ളുന്ന വിയർപ്പുകണം പോലും .
അഗ്നി വിഴുങി അട്ടഹസിക്കുന്നു.
ഇവിടെ വിയർക്കാനാകില്ല.
ഞാൻ എന്റെ അമ്മയെക്കുറിച്ചോർക്കുന്നു.
ചൂടിൽ കണ്ണുകൾ തീകനലാകുമ്പോൾ,
ഒരു മഴയായി പെയ്യാൻ മനസ്സിനെ ഊർഷരമാക്കട്ടെ
ഈ ഓർമയുടെ ഘടികാരസൂചി.

ഇപ്പോൾ ഒരാശ…
ഘടികാര സൂചി ഇടത്തോട്ടു തിരിഞെങ്കിൽ.

1 comment:

  1. ഘടികാര സൂചി ഇടത്തോട്ടു തിരിഞെങ്കിൽ. ഞാൻ എന്റെ അമ്മയെക്കുറിച്ചോർത്തു. It is too good Sudheer..Raghu

    ReplyDelete