Saturday, October 22, 2011

മിഴാവ്

കവിത

ഇതു മഞിന്റെ പുതപ്പാണ്,
പ്രണയത്തിന്റെ പുതപ്പ്.
ഈ കുളിരെന്നെ നോവിക്കുന്നു,
ഇത് വേദനയുടെ ചൂടിലും കുളിർപിക്കുന്ന് ഓർമകളാണ്.

ഇതെന്റെ മരണത്തിൻ മിഴാവിൻ ശബ്ദം ,
ഈ മിഴാവ് നീ എന്റെ കരളടർത്തിയപ്പോൾ കിട്ടിയത്.
കരൾ എന്നും പ്രണയത്തിന്റെ തട്ടകമാണ്.

നീകൊളുത്തിയ കളിവിളക്കിന്റെ നാളം പടർന്നത്,
എന്റെ അവസാന വേഷത്തിലേക്ക്.
അതും പ്രണയമെന്നു ഞാൻ ഓർക്കുന്നു.

പ്രണയം മരണമാകുന്നു.
മരണത്തിന്റെ ശാന്തതക്ക് പ്രണയത്തിന്റെ മന്ദാരപ്പൂക്കൾ.
മരണം വെളുപ്പാണ്.
കാർന്നു തിന്നുന്ന വഞ്ചനയാണ് കറുപ്പ്.

അതിനും ജീവിതത്തിനും ഒരേനിഴൽ.
മരണം വെളുപ്പാണ്
വഞ്ചനയാണു കറുപ്പ്.

No comments:

Post a Comment